Sunday, October 16, 2011

പാചകപ്പുര നവീകരണം ധന ശേഖരണം

പാചകപ്പുര നവീകരണം നടത്തുന്നതിനായി രക്ഷിതാക്കളില്‍ നിന്നും ആവശ്യമായ ധനം ശേഖരിക്കാന്‍ ഒക്ടോബര്‍ 13 നു
ചേര്‍ന്ന പി . ടി .എ എക്സിക്യുടിവ് യോഗം തീരുമാനിച്ചു . എല്ലാ രകഷിതാക്കളും 
ഈ പരിപാടിയോട് സഹകരിക്കുക .

Wednesday, October 12, 2011

റമസാന്‍ അവധിക്കാല പ്രവര്‍ത്തനത്തില്‍ ഏറ്റവും മികച്ച ശേഖരണം നടത്തിയ ഹസ്നത് രൂബിയ ടി. പി 

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

  1. ഞാന്‍ എന്‍റെ കുട്ടിയുമായി ഒരു ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുന്നുണ്ട് - ഉണ്ട് / ഇല്ല 
  2. കുട്ടിയോട് ദിവസവും സ്കൂള്‍ വിശേഷങ്ങള്‍ ചോദിച്ച് അറിയാറുണ്ട്. - ഉണ്ട് / ഇല്ല 
  3. എല്ലാ പി.ടി. എ യോഗങ്ങളിലും പങ്കെടുക്കാറുണ്ട് - ഉണ്ട് / ഇല്ല 
  4. എന്‍റെ കുട്ടിയുടെ അധ്യാപകരുമായി കുട്ടിയുടെ  കാര്യങ്ങള്‍ സംസാരിക്കാറുണ്ട്  - ഉണ്ട് /ഇല്ല 
  5. കുട്ടിക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സഹായങ്ങള്‍ നല്കാറുണ്ട് - ഉണ്ട് / ഇല്ല
  6. എന്‍റെ കുട്ടിയുടെ കഴിവുകള്‍ ( എത്ര ചെറുതാണെങ്കിലും) ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് - ഉണ്ട് / ഇല്ല 
  7. കുട്ടിയുടെ ആവശ്യങ്ങള്‍ പ്രസക്തമെങ്കില്‍ സാധിച്ചു കൊടുക്കാറുണ്ട്  - ഉണ്ട് /ഇല്ല 
  8. വീട്ടില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുട്ടിയുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കാറുണ്ട് - ഉണ്ട് /ഇല്ല 
  9. കുട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ കൃത്യനിഷ്ട വരുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്  - ഉണ്ട് /ഇല്ല
  10. എന്‍റെ കുട്ടിക്ക് മാതൃകയാവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് - ഉണ്ട് /ഇല്ല 
  11. ഞാന്‍ കുട്ടിയെ ശാരീരികമായി ശിക്ഷിക്കാറുണ്ട് - ഉണ്ട് /ഇല്ല
  12. കുട്ടിയേയും ഉള്‍പ്പെടുത്തി കുടുംബയാത്ര പോവാറുണ്ട് -ഉണ്ട് /ഇല്ല
  13. കുട്ടിയെ വീട്ടിലെ പ്രധാന വ്യക്തിയായി ഞാന്‍ അംഗീകരിച്ചിട്ടുണ്ട് -ഉണ്ട് / ഇല്ല 

Monday, October 10, 2011

നജലയുടെ പെരുന്നാള്‍ വിശേഷങ്ങള്‍

തക്ബീര്‍ ധ്വനികള്‍ കേട്ടാണ്  ഞാന്‍ പെരുന്നാള്‍ ദിവസം ഉണര്‍ന്നത് മൈലാഞ്ചിക്കയ്യുമായ്‌ ഞാന്‍ തക്ബീര്‍
പാടി . സുന്ദരിയാക്കി തൃപ്തിയകുംവരെ ഉമ്മ എന്നെ ഒരുക്കി തന്നു . ഉപ്പയും മറ്റ് ആണുങ്ങളും പള്ളിയിലേക്ക് പോകാനുള്ള ധൃതിയിലാണ് . പെരുന്നാള്‍ കനവുകള്‍ക്കു തണുപ്പ് നല്‍കാന്‍  മഴയും ഒപ്പമെത്തി . മഴയെ വകവെക്കാതെ ഞാനും ഇത്താത്തയും അനിയത്തിയും കൂടി അയല്‍ വീടുകള്‍  സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ കൈമാറി . തിരിച്ച്  വീട്ടിലെത്തിയപ്പോള്‍ ബിരിയാണിയുടെ മണം മൂക്കിലെത്തി വേഗം ചെന്നു ബിരിയാണിയും കോഴിപോരിച്ചതും മറ്റ് വിഭവങ്ങളും സ്വാദോടെ കഴിച്ചു . പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ഉമ്മയുടെ വീട്ടിലേക്ക് പോയി , അവിടെ എനിക്ക് കുറെ കൂട്ടുകാരുണ്ട് . അവരുമായി ഞാന്‍ കുറെ നേരം കളിച്ചു . രാത്രി 
പെരുന്നാളിന്റെ ആഘോഷങ്ങളില്‍  ഒന്നായ  പൂത്തിരികത്തിക്കലും പടക്കം പൊട്ടിക്കലും ഭംഗിയായ്‌  നടന്നു.
മഴ കാരണം അധികം ആഘോഷം നടന്നില്ല . വളരെ സന്തോഷത്തോടെയാണ് ഞാന്‍ അന്ന് കിടന്നത് .
 (നജല ടി. പി. അബ്ദുല്‍ കരീമിന്റെ പുത്രിയാണ് )
റമസാന്‍  അവധിക്കാല പ്രവര്‍ത്തനത്തിന്റെ ഭാഗമായി  നടത്തിയ രചന . (നജല ടി. പി. അബ്ദുല്‍ കരീമിന്റെ പുത്രിയാണ് )

ഐ . ടി ടൈം ടേബിള്‍ 2 A

ചൊവ്വ , വ്യാഴം ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞുള്ള സമയം .
ഒരുകുട്ടിക്ക് 10 മിനിറ്റ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 
അവസരം നല്‍കുന്നു .