Monday, October 10, 2011

നജലയുടെ പെരുന്നാള്‍ വിശേഷങ്ങള്‍

തക്ബീര്‍ ധ്വനികള്‍ കേട്ടാണ്  ഞാന്‍ പെരുന്നാള്‍ ദിവസം ഉണര്‍ന്നത് മൈലാഞ്ചിക്കയ്യുമായ്‌ ഞാന്‍ തക്ബീര്‍
പാടി . സുന്ദരിയാക്കി തൃപ്തിയകുംവരെ ഉമ്മ എന്നെ ഒരുക്കി തന്നു . ഉപ്പയും മറ്റ് ആണുങ്ങളും പള്ളിയിലേക്ക് പോകാനുള്ള ധൃതിയിലാണ് . പെരുന്നാള്‍ കനവുകള്‍ക്കു തണുപ്പ് നല്‍കാന്‍  മഴയും ഒപ്പമെത്തി . മഴയെ വകവെക്കാതെ ഞാനും ഇത്താത്തയും അനിയത്തിയും കൂടി അയല്‍ വീടുകള്‍  സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ കൈമാറി . തിരിച്ച്  വീട്ടിലെത്തിയപ്പോള്‍ ബിരിയാണിയുടെ മണം മൂക്കിലെത്തി വേഗം ചെന്നു ബിരിയാണിയും കോഴിപോരിച്ചതും മറ്റ് വിഭവങ്ങളും സ്വാദോടെ കഴിച്ചു . പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ഉമ്മയുടെ വീട്ടിലേക്ക് പോയി , അവിടെ എനിക്ക് കുറെ കൂട്ടുകാരുണ്ട് . അവരുമായി ഞാന്‍ കുറെ നേരം കളിച്ചു . രാത്രി 
പെരുന്നാളിന്റെ ആഘോഷങ്ങളില്‍  ഒന്നായ  പൂത്തിരികത്തിക്കലും പടക്കം പൊട്ടിക്കലും ഭംഗിയായ്‌  നടന്നു.
മഴ കാരണം അധികം ആഘോഷം നടന്നില്ല . വളരെ സന്തോഷത്തോടെയാണ് ഞാന്‍ അന്ന് കിടന്നത് .
 (നജല ടി. പി. അബ്ദുല്‍ കരീമിന്റെ പുത്രിയാണ് )
റമസാന്‍  അവധിക്കാല പ്രവര്‍ത്തനത്തിന്റെ ഭാഗമായി  നടത്തിയ രചന . (നജല ടി. പി. അബ്ദുല്‍ കരീമിന്റെ പുത്രിയാണ് )

2 comments:

  1. വളരെ നന്നായിട്ടുണ്ട് മോള്‍ ഇനിയും എഴുതണം കേട്ടോ

    ReplyDelete
  2. ഈ ബ്ലോഗ്‌ ഉണ്ടാക്കിയ ജോജിക്ക് ഒരായിരം നന്ദി...
    ജിദ്ദ യില്‍ നിന്നും ഒരു old student

    ReplyDelete